എടപ്പാൾ: കോവിഡിന്റെ മറവിൽ പഞ്ചായത്ത് ഓഫീസ് അടച്ചിടുന്നതായി പരാതി. തവനുർ ഗ്രാമപഞ്ചായത്തിന്റെ പ്രധാന കവാടം അടച്ചിടുകമൂലം വിവിധ അവസിയങ്ങൾക്കായി വരുന്ന ജനങ്ങൾ മൈൻറോഡിൽ കൂട്ടംകുടിനിന്നു പ്രയാസപ്പെടുന്ന അവസ്ഥ വളരെ ദയനീയമാണ്. ഗേറ്റിനും, മതിലിനും അപ്പുറത്തുള്ള ജീവനക്കാരനോട് റോഡിൽനിന്നാണ് ആവലാതികൾ ബോധിപ്പിക്കുന്നത്.വോട്ടർസ് ലിസ്റ്റിൽ പെരുചേർക്കാൻ അപേക്ഷ കൊടുത്തവരും, ലിസ്റ്റില്നിന്നു പുറത്താക്കാൻ അപേക്ഷിച്ച വരും, ഹിയറിങ്ങിനായി ഊഴം കാത്തു റോഡിൽ നിൽക്കുന്നു. ഓഫീസിന്റെ മെയിൻ വാതിൽ തടസ്സപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ ഫ്രണ്ട് ഓഫീസ് പ്രവർത്തിച്ചാൽ ജനങ്ങളുടെ പ്രയാസം ഒഴിവാക്കാവുന്നതാണ്. സെക്രട്ടറിക്ക് താൽപര്യത്തിന് നിൽക്കുന്നവരെ പിൻവതിലൂടെ അകത്തു പ്രേവേശിപ്പിക്കുകയും, പൊതുജനങ്ങളെ റോഡിൽ നിറുത്തി ബുദ്ധിമുട്ടിക്കുകയുമാണ് ചെയ്യുന്നത്. ഇ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സെക്രട്ടറിയെ കാണാൻ ചെന്ന യൂ.ഡി.ഫ്. നേതാക്കളെ റോഡിൽ നിറുത്തി സംസാരിക്കുകയാണ് ചെയ്തത്. കുറ്റിപ്പുറം, പൊന്നാനി നാഷണൽ ഹൈവേ റോഡിന്റെ ബസ്റ്റോപ് കൂടിയാണ് പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ്. ഇവിടെ ബസ്സ് കാത്തു നിൽക്കുന്നവരും, പഞ്ചായത്തിൽവരുന്ന ജനങ്ങളും കൂടിനിന്നു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സമൂഹ്യാകാലം പോലും പാലിക്കപ്പെടുന്നില്ല. ഏതു ഗുരുതരമായ രോഗ പകർച്ചക്കു സാധ്യത വർധിപ്പിക്കുന്നു. ആയതിനാൽ ഫ്രണ്ട് ഓഫീസ് തുറന്നുപ്രവർത്തിച്ചു സൗകർര്യമൊരുക്കണമെന്നു യൂ.ഡി.ഫ് ആവിശ്യപ്പെട്ടു.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ