മനാമ: പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്റൈന് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്നും, ഇന്ന് നമ്മൾ കാണുന്ന ഈ രാജ്യത്തിന്റെ വികസനത്തിൽ പ്രമുഖ പങ്ക് വഹിച്ച മഹത് വ്യക്തിത്വമായിരുന്നു ഖലീഫ രാജകുമാരനെന്നും, അദ്ദേഹത്തിനൊടൊപ്പമുള്ള നിരവധി മുഹൂർത്തങ്ങൾ മറക്കാനാവാത്തതാണെന്നും പ്രമുഖ ഇന്ത്യൻ വ്യവസായിയും, അൽനമൽ ആൻഡ് വി.കെ.എൽ ഗ്രൂപ്പ് കമ്പനീസ് ചെയർമാനുമായ ഡോ. വർഗീസ് കുര്യൻ അനുശോചനത്തിൽ അറിയിച്ചു.വീക്ഷണവും ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരി എന്നതിലുപരി രാജൃത്തെ സാധാരണക്കാരായ ജനങ്ങളുടെ കാരൃങ്ങളില്‍ ശ്രദ്ധയും പ്രശ്നങ്ങളില്‍ നീതിപൂര്‍വ്വമായ ഇടപെടലുകളും നടത്തിയ ഭരണാധിപന്‍മാരില്‍ ഒരാളായിരുന്നു ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ എന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികളോടും, ഇന്തൃക്കാരോടും എന്നും അനുകമ്പയും കാരുണ്യവും കാണിച്ചിരുന്ന അദ്ദേഹം ബഹ്റൈനികളുടേയും പ്രവാസികളുടേയും സ്നേഹം ഒരു പോലെ പിടിച്ചു പറ്റിയ മഹത് വൃക്തിത്വന് ഉടമയുമായിരുന്നു. നാൽ പതിറ്റാണ്ടിലേറെ കാലം രാജ്യത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലര്‍ത്തിയ അറബ് നേതാവായിരുന്നു വെന്ന് ശ്രീ വർഗീസ് കുര്യൻ അറിയിച്ചു.

ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ബഹ്‌റൈൻ എന്ന ആ പവിഴ ദ്വീപിനെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.