മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് അനുശോചനം അറിയിച്ചു.

ദീര്‍ഘ വീക്ഷണവും ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരി എന്നതിലുപരി രാജൃത്തെ സാധാരണക്കാരായ ജനങ്ങളുടെ കാരൃങ്ങളില്‍ ശ്രദ്ധയും പ്രശ്നങ്ങളില്‍ നീതിപൂര്‍വ്വമായഇടപെടലുകളും നടത്തിയ ഭരണാധിപന്‍മാരില്‍ ഒരാളായിരുന്നു.   പ്രവാസികളോടും ഇന്തൃക്കാരോടും എന്നും   അനുകമ്പയും കാരുണ്യവും കാണിച്ചിരുന്ന അദ്ദേഹം ബഹ്റൈനികളുടേയും പ്രവാസികളുടേയും സ്നേഹം ഒരുപോലെ പിടിച്ചു പറ്റിയ മഹത് വൃക്തിത്വന് ഉടമയായിരുന്നു.

അദ്ദേഹത്തിന്‍റെ വിയോഗം ഗള്‍ഫ് മേഖലയിലെന്ന  പോലെ ഇന്തൃക്കാരിലും പ്രതൃേകിച്ച് പ്രവാസിമലയാളികളില്‍ ഉണ്ടാക്കിയ ദുഖവും നഷ്ടബോധവും വളരെ വലുതാണ്.

അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം രാജൃത്തിന്‍റേയും രാജകുടുംബത്തിന്‍റെയുംജനതയുടേയും ദുഖത്തില്‍ പങ്ക് ചേരുന്നതായും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍പ്രൊവിന്‍സ് ചെയര്‍മാന്‍ ടോണി നെല്ലിക്കന്‍, പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ സെക്രട്ടറി ജൃോതിഷ് പണിക്കര്‍, ട്രഷറര്‍ മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ സംയുക്തമായിറക്കിയ പത്രകുറിപ്പിലൂടെ അറിയിച്ചു.