മനാമ: തേവലക്കര ചാലിയ്യത്ത് മുസ്ലിം ജമാഅത്ത് മദ്റസ ജോയിൻ്റ് സെക്രട്ടറിയും ബഹ്റൈനിലെ മൈത്രി സോഷ്യല്‍ അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറിയും മായ തേവലക്കര ബാദുഷയുടെ പിതാവ്, തൂണ്ടില്‍കിഴക്കതില്‍ ടി.കെ യൂനുസ് കുഞ്ഞ് (84- റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍) നാട്ടിൽ വെച്ചുണ്ടായ മരണത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചനതോടൊപ്പം അഗാധമായ ദുഃഖവും രേഖപ്പെടുത്തി.

കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും ബഹ്‌റൈൻ മൈത്രി സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് മഞപ്പാറയും, സെക്രട്ടറി സക്കീർഹുസൈനും അറിയിച്ചു.