മനാമ: ബഹ്റൈൻ പ്രതിഭ കേന്ദ്രകമ്മറ്റി അംഗവും മുഹറഖ്‌ മേഖല പ്രസിഡന്റുമായ സഖാവ് മൊയ്തീൻ പൊന്നാനിക്ക് ബഹ്‌റൈൻ പ്രതിഭയുടെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി ലിവിൻ കുമാർ കൈമാറി. ബഹ്‌റൈൻ പ്രതിഭ മുഖ്യരക്ഷാധികരി പി. ശ്രീജിത്, പ്രസിഡന്റ് കെ.എം.സതീഷ്, ട്രഷറർ കെ.എം.മഹേഷ്, പ്രവാസി കമ്മീഷൻ അംഗം ശ്രീ സുബൈർ കണ്ണൂർ എന്നിവരും ചടങ്ങിൽ പകെടുത്തു. 37 വർഷക്കാലത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് സഖാവും കുടുമ്പവും നാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ 12 വർഷത്തിലേറെ കാലമായി ബഹ്‌റൈൻ പ്രതിഭയുടെ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന പ്രിയ സഖാവിന് നാട്ടിലും ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി നിലകൊള്ളാനും ഇടപെടാനും സാധിക്കട്ടെ. സഖാവിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നതായും പ്രതിഭ ഭാരവാഹികൾ അറിയിച്ചു.