റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ

മലപ്പുറം: എടപ്പാൾ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ ക്വാറൻറീനിൽ പാർപ്പിക്കാനായി എടപ്പാൾ ശ്രീവൽസത്തിൽ ആരംഭിച്ച കേന്ദ്രത്തിൽ നിന്ന് 40 പേർ വീടുകളിലേക്ക് യാത്രയായി. നിരീക്ഷണ കാലാവധിയായ 14 ദിവസം പൂർത്തിയാക്കിയവരിൽ 21പേർ വ്യാഴാഴ്ചയും, 19പേർ ശനിയാഴ്ചയുമാണ് വീടുകളിലേക്ക് പോയത്. ഇനി അഞ്ചു പേരാണ് ഇവിടെ കഴിയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വരുന്നവരെയാണ് കാര്യമായി ഇവിടെ എത്തിക്കുന്നത്. അടുത്തു വരുന്ന വിമാനങ്ങളിൽ നിന്നുള്ളവരെ പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. പ്രവാസികൾ ഇവിടുത്തെ 14 ദിവസ നിരീക്ഷണം കഴിഞ്ഞ ശേഷം വീട്ടിലും രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയുന്നതു കൊണ്ട് ഇവരിൽ നിന്നുള്ള രോഗപ്പകർച്ച കുറവാണ്.