മലപ്പുറം: ബുസ്താൻ സൗഹൃദ ചാരിറ്റി നിർധനരായ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബുസ്താൻ ചാരിറ്റി അംഗം ഷഹനാബിയുടെ സഹായത്താൽ ലഭിച്ച എൽ.ഇ.ടി ടി.വി പുത്തനത്താണിയിൽ വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിലെ കുട്ടികൾക്ക്‌ ഓൺലൈൻ പഠനത്തിനായി നൽകുകയായിരുന്നു.

ബുസ്താൻ അംഗം ഷിഹാബ്‌ കാടാമ്പുഴ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് ടി.വി നേരിട്ട് എത്തിച്ചു നൽകുകയായിരുന്നു.

വർഷങ്ങളോളമായി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ബുസ്താൻ സൗഹൃദ ചാരിറ്റി ഈ കോവിഡ് കാലത്തും നിരവധി പ്രവർത്തനങ്ങളാണ് പ്രദേശങ്ങളിൽ നടത്തിവരുന്നത്.

തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഭാരവാഹികൾ അറിയിച്ചു.