മനാമ: ബഹ്റൈനിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജനതാ കൾച്ചറൽ സെന്റർ മനാമ ഏരിയ കമ്മറ്റി ആക്ടീവ് അംഗമായ വടകര സ്വദേശി ശ്രീജിത്ത് (ജിത്തു) കുന്നുമ്മലിന് യാത്രയയപ്പ് നൽകി.
ജെ.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി നജീബ് കടലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ് മേമുണ്ട, വി.പി.ഷൈജു, ടി.പി.വിനോദൻ, പവിത്രൻ കള്ളിയിൽ, എം.ടി. പ്രജീഷ്, ശശിധരൻ, പ്രഭിലാഷ് എന്നിവർ യത്ര മംഗളങ്ങൾ നേർന്നു സംസാരിച്ചു.
മനോജ് വടകര സ്വാഗതവും, നികേഷ് വരാ പ്രത്ത് നന്ദിയും പറഞ്ഞു.