മനാമ: മൈത്രി സോഷ്യൽ അസ്സോസിയേഷൻ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബർ 15 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന രീതിയിൽ മൈത്രിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് മത്സരം നടക്കുന്നത്. മൂന്ന് വിഭാഗങ്ങളായി തരം തിരിച്ച് എല്ലാ വിഭാഗത്തിൽപെട്ട പ്രായക്കാർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ജഡ്ജിമാരുടെ മേൽനോട്ടത്തിൽ ആണ് മത്സര വിജയികളെ തെരെഞ്ഞെടുക്കുക.
സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വിജയികളെ കൂടാതെ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ നിന്ന് ഏറ്റവും കൂടുതൽ ലൈക്കും ഷെയറും കിട്ടിയ വീഡിയോക്കും സമ്മാനം ഉണ്ടായിരിക്കും. മത്സരങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടുക. -വീഡിയോ വാട്സാപ്പിൽ അയക്കുക.
36865786, 33874100, 33228063, 33756193