മ​നാ​മ: വൈറസ് രോ​ഗ​ബാ​ധയെ തുടർന്ന് വിവിധ
വി​ദേ​ശ രാജ്യങ്ങളിൽ യാത്ര തടസംനേരിട്ട് കഴിഞ്ഞിരുന്ന 1200 ബഹ്റൈൻ സ്വദേശികളെ രാജ്യത്ത് തിരിച്ചെത്തിച്ചു വെന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ റാ​ണ ബി​ൻ​ത്​ ഈസ ബി​ൻ ദൈ​ജ്​ ആ​ൽ ഖ​ലീ​ഫ അറീച്ചു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ അതിരൂക്ഷമായി ബാധിച്ച ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള സ്വദേശികളെ തിരികെയെത്തിച്ചിട്ടുണ്ട്.

ലോകരാജ്യങ്ങളിൽ അതിവേ​ഗം കൊറോണ പടർന്നുപിടിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് സ്വദേശികളെ ബഹ്റൈനിലേക്ക് തിരികെയെത്തിക്കാൻ ബഹ്റൈൻ ഭരണകൂടം പദ്ധതിയൊരുക്കുന്നത്. പിന്നാലെ ചൈന, ഇറാൻ, ഇറാഖ്, ജോർദ്ദാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പൗരന്മാരെ നാട്ടിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. ഇത്തരത്തിൽ എത്തിക്കുന്നവരെ പ്രത്യേകമായി ഐസലേഷനിൽ താമസിപ്പിക്കുമെന്ന് നേരത്തെ ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മിക്കവരും ഐസലേഷൻ കാലഘട്ടത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നാണ് സൂചനകൾ.

2020 മാ​ർ​ച്ച്​ 29ന്​ ​പാ​ർ​ല​മെന്റ് അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ പൗരന്മാരെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ പ​ദ്ധ​തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ലോകാരോ​ഗ്യ സംഘടനയുടെ പ്രശംസയേറ്റു വാങ്ങിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ബഹ്റൈനിൽ പുരോ​ഗമിക്കുന്നതെന്നും ചാനൽ ചർച്ചിക്കിടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ റാ​ണ പറഞ്ഞു.