മനാമ: ബഹ്‌റൈനിലെ പ്രമുഖ എൻജിനീയറും സാമൂഹ്യപ്രവർത്തകനുമായ കെ.ജി ബാബുരാജൻ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായി. ഭാരതസർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നതപുരസ്കാരമായ പ്രവാസി ഭാരതീയസമ്മാനിനു അർഹനായ കെ.ജി ബാബുരാജനെ ഇന്ഡക്സ് ബഹ്‌റൈൻ ഭാരവാഹികൾ അനുമോദിച്ചു. ഇന്ഡക്സ് ബഹ്‌റൈൻ ഭാരവാഹികളായ റഫീഖ് അബ്ദുള്ള, ചന്ദ്രബോസ്, അനീഷ് വർഗ്ഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.