മനാമ: പ്രവാസികൾക്ക് ഭാരതസർക്കാർ നൽകുന്ന പരമോന്നതപുരസ്കാരമായ പ്രവാസി ഭാരതീയസമ്മാനിനു അർഹനായ കെ.ജി ബാബുരാജനെ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ആദരിച്ചു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ ജയകുമാർ ശ്രീധരൻ, വൈസ് ചെയർമാൻ പവിത്രൻ പൂക്കോട്ടി, ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, മെമ്പർഷിപ്പ് സെക്രട്ടറി ജീമോൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ കെ. ജി. ബാബുരാജിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിച്ചതിനോടൊപ്പം കൂടുതൽ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തട്ടെ എന്ന് ആശംസിച്ചു.