മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ടീൻസ് വിഭാഗം നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സയാൻ അബ്ദുല്ല, മുഹമ്മദ് ഹനീൻ, ലിയ അബ്ദുൽഹഖ്, ഫാത്തിമ ഹന്ന എന്നിവർ വിജയികളായി. മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ധീരയോദ്ധാവും ഖിലാഫത്ത് നായകനും ആയിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആസ്പദമാക്കിയായിരുന്നു മത്സരം. ടീൻസ് ഏരിയ കൺവീനർ അബ്ദുൽ ഹഖ്, ഇർഷാദ് കുഞ്ഞികനി, ഷൈമില നൗഫൽ എന്നിവർ നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ് സമീർ ഹസൻ വിജയികളെ പ്രഖ്യാപിച്ചു.