മനാമ: രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് വളർത്തിക്കൊണ്ടു വരികയും, ഈ കൊച്ചു പവിഴ ദ്വീപിനെ ലോകത്തിന്റെ മുൻപന്തിയിലേകെത്തിക്കാൻ കഠിനമായി പരിശ്രമിച്ച ധീര ഭരണാധികാരിയുമായിരുന്നു ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെന്ന് അലി വെഞ്ച്വർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ അലി ഹസ്സൻ വ്യക്തമാക്കി. നിരവധി ആദരവും അംഗീ കാരവും രാജ്യത്തിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ ധീരമായ ഭരണത്തിലൂടെ കഴിഞ്ഞു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച ലോകനേതാവാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ. മതസൗഹാർദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരേ വലുതാണ്. നേഹ നിർഭരമായ പ്രവർത്തനങ്ങൾ രാജ്യത്ത് വസി ക്കുന്ന ഓരോ പൗരൻറയും ഹൃദയത്തിൽ അദ്ദേഹത്തിന് ഇടം നേടിക്കൊടുക്കുകയായിരുന്നു. സ്വദേശികളെയും വിദേശികളെയും ഒരു പോലെ സ്നേഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന് അദ്ദേഹത്തോടുള്ള അതിരില്ലാത്ത സ്നേഹം ഇതിന്റെ തെളിവാണെന്നും അലി ഹസ്സൻ അറിയിച്ചു.