മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വേർപാടിൽ തന്റെയും, കുടുമ്പത്തിന്റെയും, സ്ഥാബനങ്ങളുടെയും ദുഃഖവും അനുശോചനവും രേഖപ്പെടുതുന്നതായി ബഹ്‌റൈനിലെ മുതിർന്ന മലയാളി എഞ്ചിനീയറും, ബി.കെ.ജി ഹോൾഡിങ് കമ്പനിസ്‌ ചെയർമാനുമായ ഡോ. കെ.ജി ബാബുരാജൻ അറിയിച്ചു.

ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്റൈന് നികത്താനാവാത്ത നഷ്ടമാണെന്നും ബഹ്റൈന്റെ എല്ലാ വികസനത്തിനും മുക്ക്യ പങ്ക് വഹിച്ച മഹത് വ്യക്തിത്വമായിരുന്നു ഖലീഫയെന്നും, അദ്ദേഹത്തിനൊടൊപ്പമുള്ള നിരവധി മുഹൂർത്തങ്ങൾ മറക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിനെതിരെ നടന്ന ഗൂഢാലോചനകൾ പരാജയപ്പെടുത്തുന്നതിലും ശരിയായ വഴിയിൽ മുന്നോട്ടു കൊണ്ട് പോകുന്നതിനും അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും കഴിവുകളും സഹായകമായിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന വിശേഷണതിന്ന്‌ ഉടമയുമായിരുന്നു നമ്മിൽ നിന്നും വിട പറഞ്ഞു പോയ
ബഹ്‌റൈൻ പ്രധാനമന്ത്രി എന്ന് ശ്രീ ബാബുരാജൻ ഓർമപ്പെടുത്തി.

ഇന്നത്തെ ബഹ്‌റൈൻ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് സുവിദിതമാണ്. നീണ്ട കാലം മന്ത്രിസഭയെ നയിക്കുകയും സുസ്ഥിര വികസനത്തിനായി പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുമുണ്ട്.

ബഹ്‌റൈൻ ജനതക്കും ആൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്‌ടമാണ്‌. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്‌റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതായും കെ.ജി ബാബുരാജൻ
അനുശോചനക്കുറിപ്പിൽ അറിയിച്ചു.