മനാമ: ബഹ്റിന്റെ പുരോഗതിക്കായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ. ഈ രാജ്യത്ത് ഒരു വേർതിരിവുകളും ഇല്ലാതെ ഏതൊരു പ്രവാസിക്കും ജീവിക്കുവാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ. ആധുനിക ബഹ്‌റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാനാവാത്ത പങ്കു വഹിച്ച ഭരണാധികാരിയുന്നു ഷെയ്ക്ക് ഖലീഫഎന്നും യു.പി.പി അനുസ്മരിച്ചു. റോയൽ കുടുംബത്തോടും ഭരണാധികളോടും ജനങ്ങളോടും ഒപ്പം ഈ വലിയ ദുഃഖത്തിൽ പങ്കു ചേരുന്നതായും യു.പി.പി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.