മസ്കറ്റ്: കോവിഡ് മഹാമാരിയെ തുടർന്ന് നാട്ടില്‍ കുടുങ്ങിപോയ പ്രവാസി തൊഴിലാളികള്‍ക്ക് വിസ പുതുക്കാന്‍ അവസരമൊരുക്കി ഒമാന്‍. ഇനി 180 ദിവസത്തിലധികമായി രാജ്യത്തിന് പുറത്തുള്ള തൊഴിലാളികളാണെങ്കില്‍ കൂടിയും വിസ പുതുക്കാവുന്നതാണെന്ന് കേണല്‍ അലി അല്‍ സുലൈമാനി മാധ്യമങ്ങളോട് വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ പോലീസ് നിരവധി സൗകര്യങ്ങള്‍ ജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസയും രണ്ട് വര്‍ഷത്തെ റസിഡന്‍സ് വിസയും ഉള്‍പ്പെടെ എല്ലാത്തരം വിസകളും ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.