കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തില്‍ പോളിങ് ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി വാസുകുഞ്ഞനെയാണ് കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍ പടിയില്‍ വച്ച് ബൈക്കില്‍ വരവേ വെളുപ്പിന് അഞ്ചരയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.