തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം  ആഗോളതലത്തിൽ നടത്തുന്ന കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉത്ഘാടനം പ്രശസ്ത പിന്നണി ഗായകൻ ശ്രീ എം. ജി. ശ്രീകുമാർ സൂം മീറ്റിംങ്ങിലൂടെ നിർവ്വഹിച്ചു.

കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് വേൾഡ് മലയാളി കൗൺസിലിന്റെ യുവതലമുറ സംഘടിപ്പിക്കുന്ന ഈ ഓൺ ലൈൻ കലോത്സവം തീർച്ചയായും ഈ കോവിഡ് കാലഘട്ടത്തിൽ യുവാക്കളുടെ പ്രതിഭ കണ്ടെത്തുവാൻ അനുയോജ്യമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 12 മുതൽ നവംബർ 1വരെ  48 ദിവസം നീണ്ടു നിൽക്കുന്ന കലാമാമാങ്കം ” WMC ONEFEST” ന് തിരുവനന്തപുരത്തെ വേൾഡ് മലയാളി കൗൺസിലിന്റെ ഓഫീസിൽ രാഷ്ട്രദീപിക ചെയർമാൻ ശ്രീ.ഫ്രാൻസിസ് ക്ലീറ്റസ്, ജീവൻ സാറ്റലൈറ്റ് എം.ഢി. ശ്രീ.ബേബി മാത്യൂ സോമതീരം, ഡബ്ല്യു എം സി ഇന്ത്യ റീജിയൺ പ്രസിഡന്റ് ശ്രീ. ഷാജി മാത്യൂ, അമേരിക്ക റീജിയൺ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ശ്രീ.ഹരി നമ്പൂതിരി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി തങ്കമണി ദിവാകരൻ, മുൻ ഗ്ലോബൽ ചെയർപേഴ്സൺ ശ്രീമതി.സുനന്ദകുമാരി, ട്രാവൻകൂർ പ്രോവിൻസ് പ്രസിഡന്റ് ശ്രീ. സാം ജോസഫ്, ട്രാവൻകൂർ പ്രോവിൻസ് അംഗങ്ങൾ, തിരുവനന്തപുരം ചാപ്റ്റർ അംഗങ്ങൾ, എന്നിവരുടെ സാന്നിധ്യത്തിൽ
ലോബൽ പ്രസിഡന്റ് ശ്രീ. ജോണി കുരുവിള ദീപം  തെളിയിച്ച്  ഉത്ഘാടനം ചെയ്തു. തുടർന്ന് ഗ്ലോബൽ ചെയർമാൻ ഡോ.എ.വി.അനൂപ് ചെന്നൈയിൽനിന്നും രജിസ്ട്രേഷൻ ഉത്ഘാടനം ചെയ്തു.

സൂം മീറ്റിംങ്ങിലൂടെ വിവിധ കലാപരിപാടികളോടെ നടത്തിയ  ഉത്ഘാടന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ, റീജിയണൽ, പ്രോവിൻസ് ഭാരവാഹികൾ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡന്റ് ശ്രീ.രാജേഷ് ജോണിയുടെ നേതൃത്വത്തിൽ നടന്ന  സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ. ഐസക്ജോൺ പട്ടാണി പറമ്പിൽ,   ഗ്ലോബൽ സെക്രട്ടറി ജനറൽ ശ്രീ സി യു മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് മാരായ ശ്രീ. ടി.പി.വിജയൻ, ശ്രീ. വറുഗീസ് പനക്കൽ, ശ്രീ.എസ്.കെ.ചാറിയാൻ, ശ്രീ.രാജീവ് നായർ, ശ്രീമതി.സിസിലി ജേക്കബ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കം അരവിന്ദ്,അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ. ജയിംസ് കൂടൽ, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ. ചാൾസ് പോൾ, റീജിയണൽ ഭാരവാഹികളായ ശ്രീ. ഗോപവർമ്മ, ശ്രീ.കെ.സ്.എബ്രഹാം, ശ്രീ.ദിനേശ് നായർ, ഡോ.മനോജ് എബ്രഹാം, ശ്രീ.പ്രൊമത്യൂസ് ജോർജ്ജ്, ശ്രീ. രാമചന്ദ്രൻ പേരാമ്പ്ര, ശ്രീ.ഇർഫാൻ മാലിക്, കോർ കമ്മിറ്റി ഉപദേശകസമിതി അംഗങ്ങളായ ഡോ.ഷെറിമോൻ, ശ്രീ.അജോയ്, ശ്രീ.ബേബി മാത്യൂ എന്നിവർ ആശംസകൾ അറിയിച്ചു. യൂത്ത് ഫോറം നേതാക്കളായ ശ്രീ. ഷിബു ഷാജഹാൻ,  ശ്രീ. ജോർജ്ജ് ഈപ്പൻ, ശ്രീമതി. സീമ സുബ്രഹ്മണ്യൻ, ശ്രീ. ആകാശ്, ശ്രീ.അഭിഷേക്, ശ്രീ.കിരൺ, ശ്രീമതി.രേഷ്മ റെജി,ശ്രീ. ജോർഡി എന്നിവർ കലാമേളയുടെ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. കലാമേളയിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും, കലാതിലകത്തിനും, കലാപ്രതിഭയ്ക്കും സ്വർണ്ണമെഡലും, കൂടാതെ വിവിധ വിഭാഗങ്ങളിൽ അനവധി സമ്മാനങ്ങളും നൽകുന്നു. മലയാളവും, മലയാളിയെയും ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലാമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ മാറ്റുരക്കും. കേരള സർക്കാരിന്റെ മലയാളം മിഷൻ പങ്കാളികളാകുന്ന ഈ കലാമേളയിൽ ലോകത്തെമ്പാടുമുള്ള മലയാളം മിഷൻ അംഗങ്ങൾ പങ്കെടുക്കുമെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് അറിയിച്ചു.