മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം കോവിഡ്-19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്ക് 200 ദിവസം പുർത്തീകരിക്കുന്നതിന്റെ ഭാഗമായി കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു കഴിഞ്ഞ 7 മാസക്കാലമായി സ്വജീവിതം പണയപ്പെടുത്തി കോവിഡ് പോസിറ്റീവ് രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചു വരവിനായി ആഹോരാത്രം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പിത സേവകരെ ബി.കെ.എസ്.എഫ് നാളെ (ഒക്ടോബർ16 വെള്ളി) കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആദരിക്കുകയാണ്. സുമനസ്സുകളുടെ എല്ലാവിധ സഹകരണങ്ങളും ഉണ്ടാവണമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.