മനാമ: ബഹ്‌റൈൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ ഫോറം പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശേരി നിയുക്ത ഇന്ത്യൻ അംബാസിഡർ ശ്രീ പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും, ഇന്ത്യയുടെ 75ആം സ്വാതന്ത്ര വാർഷികം ഇന്ത്യ @75 2022 ഇൽ നടക്കുന്നുതായും അറിയിച്ചു. ബഹ്‌റൈൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ ഒരു രൂപരേഖ അദ്ദേഹത്തിന് സമർപ്പിക്കുകയും ചെയ്‌തു.

ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയുകയും, അമിത ഫ്ലൈറ്റ് ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയുകയും ചെയ്തു.