മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹവിയോഗത്തിൽ ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളി അനുശോചനം രേഖപ്പെടുത്തി.സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവൻ ജനതയേയും ഒന്നായി കരുതി ദീർഘവീഷണത്തോടെ ഈ നാടിനെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയെന്ന് ഇടവക വികാരി റവ.ഫാ. റോജൻ രാജൻ, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് കെ ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് സെക്രട്ടറി നിബു കുര്യൻ, ജോയിന്റ് ട്രസ്റ്റി പൈനേടത്ത് വർക്കി പോൾസൺ, കമ്മറ്റി അംഗങ്ങളായ ബൈജു പി. എം, ബിജു പി. കുര്യാക്കോസ്, ജിനോ സ്കറിയ, ജോസഫ് വർഗീസ്, എൽദോ വി. കെ, ഷാജു ജോബ്, എക്സ് ഒഫീഷ്യോ ബെന്നി റ്റി ജേക്കബ് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സഭയുടെ തലവൻ ഹിസ് ഹോളിനെസ്സ് മോറാൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം പാത്രിയർക്കീസ് ബാവയുടെയും, പാത്രിയാർക്കൽ വികാരി ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായുടെ യും അനുശോചന സന്ദേശങ്ങൾ കൈമാറി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും ഇന്ധ്യൻ സമൂഹത്തിനും നികത്താനാകാത്ത നഷ്ട്ടമാണെന്നും അഭിപ്രായപ്പെട്ടു.