ലണ്ടൻ: കടക്കെണിയിലായ പ്രവാസി വ്യവസായി ബി.ആർ ഷെട്ടിയുടെ ലോകത്തെങ്ങുമുള്ള മുഴുവൻ ആസ്തികളും കണ്ടുകെട്ടാൻ യു.കെ കോടതി ഉത്തരവ്. മലയാളിയും മുൻ എൻ.എം.സി സി.ഇ.ഒയുമായ പ്രശാന്ത് മാങ്ങാട്ടിന്‍റേതുൾപ്പെടെ മറ്റുളളവരുടെ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അബൂദബി കമേഴ്ഷ്യൽ ബാങ്കിന്‍റെ അഭ്യർത്ഥന പ്രകാരമാണ് കോടതി ഇടപെടൽ.