വിവരക്കേടിൻറെ മനുഷ്യ രൂപമാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദെബെന്ന് സോഷ്യൽ മീഡിയ

ന്യൂ ഡൽഹി: ശ്രീലങ്കയിലും നേപ്പാളിലും ബിജെപി ഭരണം അമിത് ഷായുടെ സ്വപ്‌നമാണെന്നും, അതിലൂടെ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപിയെ മാറ്റുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദെബ് അറിയിച്ചു.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ത്രിപുരയിലും ശ്രീലങ്കയിലും ബിജെപിയുടെ വളര്‍ച്ച ലക്ഷ്യം പ്രവര്‍ത്തിക്കുകയാണ് അമിത് ഷായെന്ന് ത്രിപുര മുഖ്യമന്ത്രി. ഇന്ത്യയില്‍ എല്ലായിടത്തും വിജയിച്ചു കഴിഞ്ഞാല്‍ അയല്‍രാജ്യങ്ങളിലേക്ക് ബിജെപിയെ വളര്‍ത്തുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദെബ് പറയുന്നത്.

സംസ്ഥാന ഗസ്റ്റ് ഹൗസില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ അജയ് ജംവാല്‍ ( ബിജെപി നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെക്രട്ടറി) പറഞ്ഞു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു എന്ന്. മറുപടിയായി അമിത് ഷാ പറഞ്ഞത് ശ്രീലങ്കയും നേപ്പാളും ബാക്കിയുണ്ടെന്നാണ്. നേപ്പാളിലും ശ്രീലങ്കയിലും പാര്‍ട്ടി വളര്‍ത്തുകയും അവിടെ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയും വേണം,’ അമിത് ഷാ പറഞ്ഞതായി ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. ത്രിപുരയില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

അമിത് ഷായുടെ കീഴില്‍ മാത്രമേ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി വളരാന്‍ ബിജെപിക്ക കഴിയൂ എന്നും ദെബ് പറഞ്ഞു. ‘കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് അവരുടെ പാര്‍ട്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപിയെ മാറ്റുന്നതോടെ അമിത് ഷാ ഈ റെക്കോഡ് തകര്‍ക്കും,’ബിപ്ലവ് ദെബ് പറഞ്ഞു.

പരാമര്‍ശം വിവാദമായതിനു പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് സിപിഐ രംഗത്തു വന്നു. വിദേശ രാജ്യങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ ബിജെപി ഇടപെടുന്നതാണ് ഇവിടെ വ്യക്തമാലുന്നതെന്ന് സിപിഐ നേതാവും മുന്‍ എംപിയുമായ ജിതേന്ദ്ര ചൗദരി പറഞ്ഞു. നേപ്പാളിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഗൂഡാലോചനാണിതെന്നും ഇദ്ദേഹം പറഞ്ഞു