മനാമ: ബഹ്‌റൈനിലെ സാമുഹിക – ജീവകാരുണ്യ പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്തിന്റെ അങ്കമാലി ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റിൻറെ കീഴിലുള്ള ഭവനദാന പദ്ധതിയിലെ മൂന്നാമത്തെ വീടിൻറെ താക്കോൽദാനം നടന്നു.

നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റ് അനുവദിച്ചു നൽകിയ സ്ഥലത്ത് വേൾഡ് മലയാളി ഫെഡറേഷന്റെ മിഡിൽ ഈസ്റ്റ് റീജിയൻ ആണ് ആവശ്യമായ തുക കണ്ടെത്തി ഭവന നിർമ്മാണം നടത്തിയത്.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് എന്ന കൂട്ടായ്മയിലൂടെ അതിൻറെ പ്രസിഡണ്ട് കൂടിയായ ദീപാ മനോജ്, കൊറോണക്കാലത്ത് ദുബായിൽ എത്തുകയും വിസ തട്ടിപ്പുകളിൽ കുടുങ്ങി കഷ്ടത അനുഭവിക്കുന്നതിനിടയിൽ ഭർത്താവ് മരണപ്പെടുകയും ചെയ്ത മൂന്നു പെൺകുട്ടികളുടെ മാതാവ് കൂടിയായ ബിജിമോൾക്ക് കയറി താമസിക്കാൻ ഒരിടമില്ല എന്ന കാര്യം ശ്രദ്ധയിൽ കൊണ്ടുവരികയുമായിരുന്നു. ഇതോടെയാണ് ബിജിമോൾക്കും മൂന്ന് പെൺമക്കൾക്കും ഏറെനാളായുള്ള സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാതാർഥ്യമായത്.

രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ഡബ്ല്യു.എം.എഫ് ഗ്ലോബൽ കോർഡിനേറ്ററും ആക്ടിങ്ങ് ചെയർമാനുമായ രക്നകുമാർ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.

ഡബ്ല്യു.എം.എഫ് ഗ്ലോബൽ പാട്രോൺ ടി.പി. ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണവും, ടോം ജേക്കബ് അധ്യക്ഷ നുമായി. കൂടാതെ അറിയപ്പെടുന്ന സാമുഹിക സാസ്കാരിക കാരുണ്യ പ്രവർത്തകയും അഡ്‌ലെ സോഷ്യല്‍ ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപക അംഗവും, ഡിസ്ട്ര മാനേജ് മെന്റ് പ്രസിഡന്റുമായ അഡ്വക്കറ്റ് ദീപ മനേജ് മറ്റ് പ്രമുഖരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ സന്നിഹിതരായി.

പ്രസ്തുത ചടങ്ങിൽ ആ കുടുംബത്തിലെ മൂന്നു കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ ബഹ്‌റൈൻ നാഷണൽ കമ്മിറ്റിക്ക് വേണ്ടി, പ്രസിഡന്റ്‌ കോശി സാമുവേൽ കൈമാറുകയും ചെയ്തു.