കൊച്ചി: ബഹ്റൈനിലേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹാഷിഷ് കടത്താൻ ശ്രമിച്ച യുവതിപിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഒരു കിലോ ഇരുന്നൂറ്റിപ്പത്തു ഗ്രാംഹാഷിഷുമായി നെടുമ്പാശേരി പോലിസിന്റെ പിടിയിലായത്.

ബഹ്‌റനിലേക്ക് യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു യുവതി. ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ഹാളില്‍ പരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐഎസ്എഫ് പോലിസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലിസും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ പക്കല്‍ഹാഷിഷ് ഓയിലാണെന്ന് കണ്ടെത്തിയത്. പിന്നീട് പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു.

ഇവർക്ക് പിന്നിൽ വൻ മാഫിയ സംഘം ബഹ്‌റൈനിലും നാട്ടിലുമായി പ്രവർത്തിക്കുന്നുണ്ടാവാമെന്നും, ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തെണ്ടതുണ്ടെന്നും ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

എസ്.എച്ച്.ഒ പി ശശികുമാര്‍, എസ്‌. സി.പി ബിനോയി, എഎസ്‌ഐ ബിജേഷ്, സിപിഒ മാരായ പി വിജോസഫ്, രശ്മി പി കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിവിമാനത്താവളപരിസരങ്ങളില്‍ പോലിസ് നടത്തിയ പരിശോധനയില്‍ വിവിധ ആളുകളില്‍ നിന്നായി നാല്കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു.