മനാമ: അഖിലേന്തൃാ തലത്തില്‍ ശരത് പവാര്‍ നയിക്കുന്ന എന്‍.സി.പി യുടെ ഭാഗമായ ഓവര്‍സീസ്. എന്‍.സി.പി എന്ന സംഘടനയുടെ ബഹ്റൈന്‍ ദേശീയ കമ്മറ്റി നിലവില്‍ വന്നു.

എഫ്.എം ഫൈസല്‍ (പ്രസിഡണ്ട്), രജീഷ് എട്ടു കണ്ടത്തില്‍ (സെക്രട്ടറി), ഷൈജു കന്പ്രത്ത് (ട്രഷറര്‍), സാജിര്‍ പുളിക്കൂല്‍ (വൈസ് പ്രസിഡണ്ട്), നയീം പന്‍കാര്‍ക്കര്‍ മഹാരാഷ്‌ട്ര (ജോയിന്‍റ് സെക്രട്ടറി), അയാസ് പന്‍കാര്‍ക്കര്‍ മഹാരാഷ്ട്ര (മെന്‍പര്‍ഷിപ്പ് സെക്രട്ടറി) എന്നിവരേ എക്സികൃുട്ടീവ് കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രതിസന്ധികളേ തരണം ചെയ്തു കൊണ്ട് വികസന പ്രവര്‍ത്തനങ്ങളും ക്ഷേമനിധി പ്രവര്‍ത്തനങ്ങളും അവിശ്വസനീയമാം വിധം യാഥാര്‍ത്ഥൃമാക്കുകയും വര്‍ഗ്ഗീയതയ്ക്കെതിരെ സന്ധിയില്ലാ സമരം പ്രഖൃാപിക്കുകയും ചെയ്ത കേരളത്തിലെ പിണറായി സര്‍ക്കാറിന്‍റെ തുടര്‍ഭരണത്തിനായി ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന്‍റെ തിളക്കമാര്‍ന്ന വിജയത്തിന് വേണ്ടി പ്രവര്‍ത്തന നിരതരാകാന്‍ ആദൃ യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ പത്ര കുറിപ്പിലൂടെ അറിയിച്ചു.