
മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ ഇടപ്പാളയം ഫെസ്റ്റിൻറെ ഭാഗമായി ഓഗസ്റ്റ് 7 വെള്ളിയാഴ്ച നടത്തിയ ഓൺലൈൻ പെയിന്റിംഗ് മത്സരത്തിൻറെ വിജയികളെ സ്വാതന്ത്രദിനത്തിൽ പ്രഖ്യാപിച്ചു.
ബഹ്റൈനിലെ സ്കൂൾ കുട്ടികൾക്ക് പുറമെ, എടപ്പാളിലെയും, സമീപപ്രദേശങ്ങളിലെയും,മറ്റു ജിസിസി രാജ്യങ്ങളിലുള്ള ഇടപ്പാളയം അംഗങ്ങളുടെയും കുട്ടികൾ ഉൾപ്പെടെ നാനൂറോളം കുട്ടികൾ പങ്കെടുത്തു.
സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരം ക്രമീകരിച്ചത്.
മൈഥിലി വി സീനിയർ വിഭാഗത്തിലും, അനന്യ ശരീബ്കുമാർ ജൂനിയർ വിഭാഗത്തിലും.
ശ്രീഹരി സന്തോഷ് സബ് ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അഭിമന്യു, ഭാഗ്യ സുധാകരൻ, ശ്രീ പാർവതി ടി.പി എന്നിവർ രണ്ടാം സ്ഥാനവും.
രാജേഷ് കുമാർ, ഇന്ദ്രജിത് ,ഗൗതവ് നക്ഷത് എന്നിവർ മൂന്നാം സ്ഥാനവും മൂന്ന് വിഭാഗങ്ങളിലായി സ്വന്തമാക്കി.
കോവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ ഓൺലൈൻ ആയാണ് നടന്നത്.
പ്രോഗ്രാം കൺവീനർ പാർവതി ദേവദാസ്, ഗ്രിഷ്മ രഘുനാഥ്, ഷമീല ഫൈസൽ, അരുൺ സി.ടി, ഫൈസൽ മാണൂർ, രഘുനാഥ്, വിനീഷ് കേശവൻ, സനാഫ് റഹ്മാൻ, രതീഷ് സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
മത്സരത്തിൽ ഏറ്റവും കൂടുതൽ ഫേസ് ബുക്കിൽ ലൈക് കിട്ടിയത് മൂന്ന് ചിത്രങ്ങല്കായിരുന്നു.
പ്രത്യേകം പുരസ്ക്കാരംഫാത്തിമ ഷെസ.
കീർത്തന.
പ്രിൻസ് സുജിത്ത് എന്നിവർ ഏറ്റുവാങ്ങി.
ഇടപ്പാളയം ഫെസ്റ്റിൻറെ ഭാഗമായി നടത്തിയ ഓൺലൈൻ പെയിന്റിംഗ് മത്സരത്തിനായി സഹകരിച്ചവരോടും, പരിപാടിക്കായി സ്പോൺസർചെയ്ത കമ്പനികളോടും, വ്യക്തികളോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.