മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ‘സ്വതന്ത്ര ഇന്ത്യയും മതേതരത്വ, ജനാധിപത്യ അസ്ഥിത്വ പ്രതിസന്ധിയും’ എന്ന വിഷയത്തിൽ നടക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ചാ സദസ്സ് ഇന്ന് വൈകിട്ട് 8 ന് നടക്കും. പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ. എൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളായ പി.വി രാധാകൃഷ്ണ പിളള, അസൈനാര്‍ കളത്തിങ്കല്‍, ജമാൽ ഇരിങ്ങൽ, സുബൈര്‍ കണ്ണൂര്‍, പ്രിൻസ് നടരാജൻ, ബിനു കുന്നന്താനം, ബഷീർ അമ്പലായി, കെ.ടി സലീം, അനസ് റഹീം, എം. ബദ്റുദ്ദീൻ, പങ്കജ് നഭന്‍, ഷെമിലി. പി ജോൺ തുടങ്ങിയവർ പങ്കെടുക്കും. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര വിഷയാവതരണം നടത്തും.