മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായിരുന്ന ഈപ്പൻ പി ജോർജിന് യാത്രയയപ്പ് നൽകി. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതുകൊണ്ട് ചുരുങ്ങിയ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഐ.വൈ.സി.സി യുടെ സ്ഥാപക അംഗമായ അദേഹത്തിന്റെ അഭാവം വലിയ നഷ്ടമാകും സംഘടനക്ക് ഉണ്ടാക്കുക എന്നും, പ്രവാസലോകത്ത് അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് യാത്രയയപ്പ് യൊഗത്തിൽ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. മുൻ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, വിൻസു കൂത്തപ്പിള്ളി, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി, സ്പോർട്സ് വിങ് കൺവീനർ ബെൻസി, അസിസ്റ്റൻഡ് ട്രഷർ ലൈജു തോമസ്, മുൻ ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, സൽമാനിയ ഏരിയ സെക്രട്ടറി രാജേഷ് മരിയാപുരം എന്നിവർ സംസാരിച്ചു.

ദേശീയ ട്രഷർ നിധീഷ് ചന്ദ്രൻ നന്ദിയും ഈപ്പൻ ജോർജ് മറുപടി പ്രസംഗവും നടത്തി.