മനാമ: പ്രവാസി ഭാരതീയ സമ്മാൻ ജേതാവായ കെ.ജി ബാബുരാജനെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ഭാരവാഹികളായ ജ്യോതി മേനോൻ, പോൾ സെബാസ്റ്റ്യൻ, കെ.ടി രമേശ്, സതീഷ് ഗോപാലകൃഷ്ണൻ, രമേശ് കുമാർ, പദ്മകുമാർ മേനോൻ, രാമദാസ്, ജയപ്രകാശ്, രാജേഷ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു. ബുക്കെ നൽകി അഭിനന്ദിക്കുകയും, പൊന്നാട നൽകി ആദരിക്കുകയും ചെയ്തു.

കെ.ജി ബാബുരാജൻ മാനുഷിക നന്മക്കായി ചെയ്ത പല പ്രവർത്തനങ്ങളും അംഗങ്ങൾ പരാമർശിക്കുകുയും ബാബുരാജനെ പോലുള്ളവരാണ് നമുക്കു പ്രചോദനം എന്നും ഓർമിപ്പിച്ചു.

പാക്ടിന്റെ സ്നേഹോപഹാരം സ്വീകരിച്ചുകൊണ്ട് ബാബുരാജൻ എല്ലാവര്ക്കും നന്ദി അറിയിക്കുകയും, പാക്‌ട് ബഹ്‌റൈനിലും നാട്ടിലുമായി നടത്തിക്കൊണ്ടിരിക്കുന്ന ജീവ കാരുണ്യപ്രവർത്തങ്ങൾ ഇനിയും തുടരണമെന്നും അതിനു തന്നാൽ കഴിയുന്ന എല്ലാ സഹായ സഹകരണവും എന്നും കൂടെയുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി.