മനാമ: കോവിഡ് കാലത്ത് വികസനം മുരടിച് പോയ കാലത്തിനെ ഉണർത്തിയെടുക്കാൻ സർവ്വ മേഖലാ സ്പർശിയും വികസനോന്മുഖമായ ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് എന്ന് ബഹ്റൈൻ പ്രതിഭ അഭിപ്രായപ്പെട്ടു.

പ്രവാസി പെൻഷൻ 3500 ആക്കുകയും പ്രവാസി ക്ഷേമ പ്രവർത്തനത്തിന് 100 കോടി വകയിരുത്തുകയും ചെയ്ത ബഡ്ജറ്റ് നാളിത് വരെയുള സർക്കാറിൽ നിന്നും പ്രവാസി പ്രശ്നങ്ങൾ ഏറ്റവും മികച്ച രീതിയിൽ തിരിച്ചറിഞ്ഞ സർക്കാർ ആണ് പിണറായി വിജയൻ സർക്കാർ എന്ന് അടി വരയിടുന്നു. നാടകവേദിക്ക് ഉണർവ് പകരാൻ പര്യാപ്തമായി സമാന്തര-ഗൗരവ നാടകവേദിക്ക് മൂന്ന് കോടി രൂപയും വാണിജ്യ- പൊതുനാടകവേദി അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങളെ അതിജീവിക്കാൻ രണ്ടു കോടി രൂപ പ്രൊഡകഷൻ ഗ്രാന്റ് സ്കിം നീക്കിവയ്ക്കുകയും ചെയ്ത ധനമന്ത്രി പ്രഖ്യാപനം ഹർഷാരവത്തോടെയെ കലാകാരൻമാർക്ക് സ്വീകരിക്കാൻ കഴിയു.

തൊഴിലുറപ്പ് ക്ഷേമ പെൻഷൻ കൊണ്ടുവരികയും. പത്രപവർത്തക പെൻഷൻ 1000 രൂപ വർദ്ധിപ്പികുകയും ക്ഷേമ പെൻഷൻ 1600 രൂപയാക്കുകയും, റബ്ബർ നാളികേര വില ഉയർത്തി കർഷകർക്ക രക്ഷയാവുകയും വിദ്യാഭ്യാസ ആരോഗ്യ മേഖലയെയും സ്റ്റാർട്ട് അപ് പദ്ധതികളെയും മുമ്പില്ലാത്ത വിധം കുതിച്ച ചാട്ടത്തിന് ഒരുക്കുകയും ചെയ്യുന്ന ഈ ബഡ്ജറ്റ് പ്രഖ്യാപനം നാട്ടിലെ നാനാവിധ ജനത്തെയും ഒരു മാലയിൽ കോർത്ത പൂക്കളെ പോലെ ഇണക്കി കൊണ്ടു പോകാനും അതു വഴി നവ ലിബറിസത്തിനെതിരെയുള്ള ഇടത് ബദൽ കെട്ടിപടുക്കാനുമുളള മഹത്തായ പരിശ്രമമമായി കാണുകയും അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായും ബഹ്റൈൻ പ്രതിഭ ജനറൽ സെകട്ടറി ലിവിൻ കുമാർ പ്രസിഡണ്ട് കെ.എം.സതീശ് എന്നിവർ അഭിപ്രായപ്പെട്ടു. കാലത്തിന്റെ ആവശ്യങ്ങൾക്ക് നേരെ പിടിച്ച ഈ കണ്ണാടിയെ പിന്തുണക്കുവാൻ മുഴുവൻ പ്രവാസികളും രംഗത്ത് വരണമെന്നും ഇവർ അഭ്യർത്ഥിച്ചു.