മനാമ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മലയാള സഹിത്യരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ അതുല്ല്യപ്രതിഭയുടെ വിയോഗം ഭാഷാകേരളത്തിന്റെ തീരാനഷ്ടമാണെന്നും മലയാള കവിതയെ ഉയരങ്ങളിലെത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.എം.സി.സി സംസ്ഥാന നേതാക്കള്‍ പറഞ്ഞു.

മനുഷ്യ മനസുകളിലെ സ്‌നേഹദര്‍ശനം തന്റെ കവിതകളിലൂടെ സമൂഹത്തിലേക്കെത്തിച്ച അക്കിത്തം മലയാള കവിതാരംഗത്ത് തന്റേതായ കാഴ്ചപ്പാടുകളിലൂടെയും ശൈലികളിലൂടെയും ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ പ്രിയകവിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മലയാള കവിതാരംഗത്ത് അദ്ദേഹത്തിന്റെ ശേഷിപ്പുകള്‍ എല്ലാകാലത്തും ശ്രദ്ധിക്കപ്പെടുമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.