ന്യൂഡൽഹി: ലോക രാജ്യങ്ങളിൽ ഏറ്റവും മലിനമായ 30 പട്ടണങ്ങളിൽ 22ഉം ഇന്ത്യയിലാണെന്ന് പഠന റിപ്പോർട്ട്​. സ്വിറ്റ്​സർലൻഡ്​ ആസ്​ഥാനമായ ഐ.ക്യുഎയർ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട്​, 2020’ പ്രകാരമാണ്​ ഇന്ത്യ അന്തരീക്ഷ മാലിന്യത്തിൽ ഏറ്റവും മുന്നിലുള്ളത്​.

ചൈനയിലെ സിൻജിയാങ്​ ആണ്​ പട്ടികയിൽ ഏറ്റവും മുന്നിൽ. യു.പി നഗരമായ ഗാസിയാബാദാണ്​ രണ്ടാമത്​.ഇന്ത്യൻ പട്ടണങ്ങളായ ബുലന്ദ്​ശഹർ, ബിസ്​റഖ്​ ജലാൽപൂർ, നോയ്​ഡ, ഗ്രേറ്റർ നോയ്​ഡ, കാൺപൂർ, ലഖ്​നോ, ഭിവാരി എന്നിവയാണ്​ പിറകിലുള്ളത്​. തലസ്​ഥാന നഗരമായ ഡൽഹി 10ാം സ്​ഥാനത്താണ്​.

ഉത്തർ പ്രദേശിൽ മാത്രം 10 പട്ടണങ്ങൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്​. മീററ്റ്​, ആഗ്ര, മുസഫർ നഗർ, ഫരീദാബാദ്​, ജിൻഡ്​, ഹിസാർ, ഫതഹാബാദ്​, ബന്ദ്​വാരി, ഗുരുഗ്രാം, യമുന നഗർ, രോഹ്​തക്​, ധരുഹെര, തുടങ്ങിയവയാണ്​ പട്ടികയിലെ മറ്റുള്ളവ.