മനാമ: ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ലാ മുൻ വൈസ് പ്രസിഡന്റും സീനിയർ നേതാവുമായ ഹമീദ് ചായ്തോട്ടത്തിലിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

ബഹ്‌റൈൻ പ്രവാസലോകത്തുണ്ടായിരുന്നപ്പോൾ സാമൂഹ്യ സേവന രംഗത്ത് നിരസാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് കെ.എം.സി.സി ബഹ്‌റൈൻ ആക്ടിംഗ് പ്രസിഡണ്ട്‌ ശംസുദ്ധീൻ വെള്ളികുളങ്ങര, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനകൾ നടത്തണമെന്നും മയ്യിത്ത് നിസ്കാരം നിർവഹിക്കണമെന്നും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയും കാസർഗോഡ് ജില്ലാ കമ്മിറ്റിയും അഭ്യർത്ഥിച്ചു. നീണ്ട 38 ഓളം വർഷമാണ് അദ്ദേഹം ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ചത്.