മനാമ: ടീം ഒയാസിസ് ടൂർസ് & ട്രാവെൽസും ടീം അൻവർ ക്ലിയറൻസും സംയുക്തമായി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അർഹരായ 12 പേർക്ക് (മാസത്തിൽ ഒരു ടിക്കെറ്റ് വീതം) സൗജന്യമായി

നൽകാൻ മാനേജ്‍മെന്റ് തീരുമാനിച്ചുരുന്നു. ഇതിലെ ആദ്യത്തെ ടിക്കറ്റ് ബഹ്‌റൈൻ കെ.എം.സി.സി വഴി കൈമാറി. റീഫ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുൽ അസീസ് ടീം ഒയാസിസ് സി.ഇ.ഒ. അൻവർ സാദിക്കിൽ നിന്നും ടിക്കറ്റ്‌ ഏറ്റു വാങ്ങി.

ശംസുദ്ദീൻ വെള്ളികുളങ്ങര ടീം ഒയാസിസ് ട്രാവെൽസ് എക്കർ ബ്രാഞ്ച് മാനേജർ സുരേഷ് റിഫ കെ.എം.സി.സി ആക്റ്റിംഗ് ജനറൽ സെക്രട്ടറി റഫീഖ്, ഷംനാസ്, സ്മിത എന്നിവർ സനിഹിതരായിരുന്നു.

കോവിഡ് പ്രതിസന്ധി കാരണം കച്ചവടം തകർന്നും, ജോലി നഷ്ടപ്പെട്ടും സാമ്പത്തിക പ്രയാസംമൂലം നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലായവരെ സഹായിക്കുക എന്ന ലക്ഷ്യതോടെയാണ് ഈ ചാരിറ്റി സംഘടിപ്പിച്ചിരിക്കുന്നത്.

ഈ വർഷം മാർച്ച് മുതൽ തുടക്കം കുറിക്കുന്ന ഈ ചാരിറ്റി പദ്ധതിയിലൂടെ മാസം ഓരോ ടിക്കെറ്റ് വീതം 12 പേർക്ക് നൽകും.

ബഹ്‌റൈൻ കെ.എം.സി.സി, ഇന്ത്യൻ ക്ലബ്ബ് തുടങ്ങിയ സംഘടനകൾ മുഖേനയാണ് അർഹരായവരെ കണ്ടെത്തി ടിക്കറ്റുകൾ സൗജന്യമായി നൽകുന്നതെന്ന് സി.ഈ.ഒ അൻവർ സാദിഖ് അറിയിച്ചു.