മനാമ: കഴിഞ്ഞ 15 വർഷത്തിലധികമായി ബഹ്റൈനിലെ വിവിധ മേഘലയിലുള്ള മലയാളി ചെറുകിട കച്ചവടക്കാരുടെ വിവിധ വിഷയങ്ങളും പ്രശ്നങ്ങളും പൊതു സമൂഹത്തിൽ കൊണ്ട് വരികയും, കഴിയാവുന്ന രീതിയിൽ പരിഹരിക്കുകയും മറ്റു വിവിധ സാമൂഹ്യ സേവനത്തിൽ എണ്ണിയാൽ തീരാത്ത പ്രവർത്തനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നല്ല രീതിയിൽ മാതൃകയാകുകയും ചെയ്ത പ്രവർത്തനങ്ങളെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ബി.എം.ബി.എഫ് യൂത്ത് വിങ് ഭാരവാഹികളും, വിശിഷ്ട വ്യക്തികളും സൂം മീറ്റിലൂടെ വിലയിരുത്തി.കൂടാതെ നിലവിലെ സാഹചര്യത്തിൽ പൊതു കച്ചവട രംഗത്തുള്ളവരെ വലിയ രീതിയിൽ കോർത്തിണക്കി മുൻനിരയിൽ നിന്ന് പ്രവർത്തനം ശക്തമാകുന്നതിനും ഏകോപിക്കുന്നതിന്റെയും ആവശ്യകത വിവിധ അംഗങ്ങൾ വിലയിരുത്തി.

ഈ വർഷം ആദ്യത്തിൽ പതിനഞ്ചാം വാർഷികം വലിയ രീതിയിൽ നടത്താനിരിക്കയാണ് ലോകത്തെ നിശ്ചലമാക്കിയ കോവിഡ് മഹാമാരി ബഹ്റൈൻ ബിസിനസ് മേഘലയെയും ഏറെ തളർത്തിയത്.

ബഹ്റൈൻ ഭരണകൂടം ബിസിനസ് മേഖലക്ക് ഏർപ്പെടുത്തിയ വലിയ സഹായം കോവിഡ് മഹാമാരിയിൽ ഏറെ ആശ്വാസമായിരുന്നു അത് ബി.എം.ബി.എഫ് നന്ദിയോടെ സ്മരികുവാനും, ദേശീയ ദിനത്തിൽ തന്നെ ബി.എം.ബി.എഫ് പുതിയ ലോഗോ പ്രകാശനം നടത്തിയതും ഈ രാജ്യത്തോട് കാണിക്കുന്ന സ്നേഹമാണെന്നും ബി.എം.ബി.എഫ് ഭാരവാഹികൾ വിലയിരുത്തി.

മലയാളി ബിസിനസ് രംഗം ഉണരുവാനും, വിവിധ വിഷയങ്ങൾ ഏകോപിപ്പിക്കുവാനും, കൂടാതെ മാറിയ സാഹചര്യത്തിൽ പിന്നിട്ട ഒന്നര പതിറ്റാണ്ടിന് ശേഷം നടത്തിയ ലോഗോ പ്രകാശനം വിവിധ വിഷയങ്ങൾ കച്ചവടരംഗത്ത് ഉള്ളവർക്ക് നൽകാൻ കഴിയുന്ന വിവിധ വിഷയങ്ങളുടെ തുടക്കമാണന്നും ബി.എം.ബി.എഫ് ആൻഡ് യൂത്ത് വിങ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതം പറഞ്ഞു, ഭാരവാഹികളായ റിയാസ് തരിപ്പയിൽ, സക്കരിയ പി പുനത്തിൽ, സുബൈർ കണ്ണൂർ, അശറഫ് മായഞ്ചേരി, അബ്ദുൽ ജലീൽ എം.എ, ഫസൽ ഹഖ്. ഫ്രാൻസിസ് കൈതാരത്ത്, നിയാസ്, മൊയ്തീൻ ഹാജി, മൂസ്സഹാജി, ലെത്തീഫ് ആയഞ്ചേരി, അലക്സ് ബേബി, അനീഷ് കെ.വി, സാദിഖ് സ്കൈ, ബി.എം.ബി.എഫ് യൂത്ത് വിങ്പ്രസിഡന്റ് സെമീർ ഹംസ, മിഹ്റാസ് ഇബ്രാഹിം, ആന്റണി പൗലോസ്, അൻവർ കണ്ണൂർ, മുഹമ്മത് സവാദ്, സനു, സെലീം കണ്ണൂർ, റാഷി കണ്ണങ്കോട്ട് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നൗഫൽ അബൂബക്കർ നന്ദി പറഞ്ഞു