മനാമ: ഹുവാവേ ബഹ്‌റൈൻ മാനേജ്‌മെന്റ് സംഘവും ഉദ്യോഗസ്ഥരും ചേർന്ന് 49-ാമത് ദേശീയ ദിനം സീഫ് ഏരിയയിലുള്ള ബി.എം.എം.ഐ ഹുവാവേ ഓഫീസ് കെട്ടിടത്തിൽ വെച്ചു ആഘോഷിച്ചു.രാജ്യം 49 ത് ദേശീയ ദിനമാഘോഷിക്കുന്ന സന്ദർഭത്തിൽ ബഹ്‌റൈൻ ഭരണാധികാരി കിങ്ങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാന മന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും. മറ്റു സഹഭരണാധികാരികൾക്കും രാജ്യത്തെ പൗരന്മാർക്കും ഹുവാവേ ബഹ്‌റൈൻ സി.ഇ.ഒ ജേസൺ കാവോ ഹോങ്‌യു ആശംസകൾ നേർന്നു.

നാടിനെ വികസനത്തിൻറെ പാതയിലേക്ക് നയിക്കുന്ന ദീർഘ വീക്ഷണവും കാര്യ പ്രാപ്‌തിയുമുള്ള ഭരണാധികാരികളാണ് ബഹ്റൈനെന്ന ഈ രാജ്യത്തെ മറ്റു രാജ്യങ്ങളിൽ നിന്നും വേറിട്ടതാക്കുന്നത്.

കോവിഡ് മഹാമാരിയെ നേരിടുമ്പോൾ എല്ലാവർക്കും കവിടി വാക്‌സിൻ സൗജന്യമായി നൽകാൻ തയ്യാറായ ഈ ഭരണാധികാരികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കോവിഡ് മഹാമാരി കാരണം ദുരിതത്തിലായവർക്ക് സഹായമെതിക്കാൻ സാധിച്ചത് ഭരണാധികാരികളുടെ നിശ്ചയ ദാർഢ്യവും അനുകമ്പയും  കൊണ്ടുമാണ്. സമാധാന മെന്ന ആശയം പ്രായോഗികമാക്കാൻ സാധിച്ച ഭരണാധികാരികളും, ബഹ്റൈൻ ജനതയും ലോകത്തിനു മുമ്പിൽ മാതൃകയാണെന്ന് ജേസൺ കാവോ ഹോങ്‌യു വ്യക്തമാക്കി.

ബഹ്‌റൈൻ ദേശീയ ദിന ആഘോഷ ചടങ്ങുകളിൽ ഹുവാവേ ബഹ്‌റൈൻ സി.ഇ.ഒ ജേസൺ കാവോ ഹോങ്‌യു, ഹുവാവേ ഗൾഫ് നോർത്ത് റിപ്പബ്ലിക് ഓഫീസ് എച്ച്.ആർ.ഡി മിസ്റ്റർ ക്യുഷെങ്‌ഗുയി, മറ്റു മാനേജ്‌മെന്റ് ടീം അംഗങ്ങളും പങ്കുചേർന്നു.