
ന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ചൊവ്വാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഹമദ് നഗർ സൗത്ത് മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം.പിയായിരുന്നു. 1999ലാണ് ആദ്യമായി ലോക്സഭയിലെത്തിയത്. 2009ലും 2014ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ.ബി വാജ്പേയി സർക്കാറിൽ തുറമുഖ മന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്നു.