ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ​എം.പി റാം സ്വരൂപ് ശര്‍മയെ (62) ഡല്‍ഹിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് രാവിലെ ഡല്‍ഹി നോര്‍ത്ത് അവന്യൂവിലെ വസതിയിലാണ് അദ്ദേഹത്തെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. എന്നാല്‍ അത്മഹത്യാ കുറിപ്പ് കണ്ടെടുക്കാന്‍ പോലീസിനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയില്‍ 1958 ല്‍ ജനിച്ച റാം സ്വരൂപ് ശര്‍മ രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2014 ലാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ അദ്ദേഹം മണ്ടിയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററി കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.