ന്യൂഡൽഹി: കേരളത്തിലെ ബിജെപിയെ ട്രോളി ഗത്തെത്തിയിരിക്കുകയാണ് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബി.ജെ.പി.യുടെ സ്ഥാനാർഥി നിർണയം തന്നെയാണ് ട്രോളിന് ആധാരം.

‘തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ഇപ്പോൾ പുറത്തിറങ്ങാൻ പേടിയാണ്. അവർ ജോലി ചോദിച്ചാൽ, ബിജെപി കേരളത്തിൽ കോടുക്കുന്നത് തിരഞ്ഞെടുപ്പിന് സീറ്റാണ്.’ രസകരമായ കാർട്ടൂൺ പങ്കിട്ട് പ്രശാന്ത് ഭൂഷൺ കുറിച്ചു. മാനന്തവാടിയില്‍ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ച മണികണ്ഠന്റെ പിൻമാറ്റം വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ ട്വിറ്റെർ ട്രോൾ.

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന ശേഷമാണ് സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് അറിഞ്ഞതെന്ന് മണികണ്ഠന്‍ വ്യക്തമാക്കിയിരുന്നു.പിന്നാലെ തന്റെ ഫെയ്സ്ബുക്ക് പേജിലും നിലപാട് വ്യക്തമാക്കി പോസ്റ്റിട്ടു. ‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്ക്കറിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ പ്രതികരിച്ചത്. ബിജെപിയെ പരോക്ഷമായി വിമർശിക്കുന്നതു കൂടിയായിരുന്നു പോസ്റ്റ്.