ഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെ പ്രിന്‍സിപ്പല്‍ഉപദേഷ്ടാവ് പികെ സിന്‍ഹ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ പികെ സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്.

കാബിനറ്റ് സെക്രട്ടറിയായി നാല് വര്‍ഷം സേവനമനുഷ്ഠിച്ച സിന്‍ഹയെ 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറായി നിയമിച്ചത്. മോദിയുടെ കാലാവധി തീരുന്നതുവരെയായിരുന്നു ചുമതല നല്‍കിയത്. നേരത്തെ വൈദ്യുതി മന്ത്രാലയത്തില്‍ സെക്രട്ടറിയായും സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്.