മസ്‌കത്ത്: ഒമാന്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി കരാതിര്‍ത്തികള്‍ അടയ്ക്കുന്നു. തിങ്കളാഴ്ച വൈകിട്ട് ആറ് മുതല്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒരാഴ്ചക്ക് ശേഷം സാഹചര്യം വിലയിരുത്തി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.