മനാമ: കഴിഞ്ഞ 31 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോകുന്ന പടവ് കുടുംബവേദി ട്രഷറർ അസീസ്‌ ഖാനും, ഭാര്യ ബൽ ഖീസ് ബീഗത്തിനും പടവ് കുടുംബ വേദി യാത്രയയപ്പ് നൽകി. രക്ഷധികാരികളായ ഷംസ് കൊച്ചിനും, ഉമ്മർ പാനായിക്കുളവും ചേർന്ന് മോമെൻറ്റോം കൈമാറി. പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ചേർന്ന് പടവിന്റെ സ്നേഹോപഹാരവും നൽകി.

പടവ് കുടുംബവേദി Zoom മീറ്റിംങ്ങ് വഴി സംഘടിപ്പിച്ച പരിപാടിയിൽ നിയാസ് ആലുവ, ഷിബു പത്തനംതിട്ട, നൗഷാദ്, മഞ്ഞപ്പാറ, ഹക്കിം പാലക്കാട്‌, റാസിൻ ഖാൻ, ബൈജു, മാത്യു, അഷറഫ് വടകര, ഗീത് മെഹബൂബ്, പ്രസാദ് കണ്ണൻ, സുനിത ഷംസ്, എന്നിവർ അദ്ദേഹമായുള്ള അനുഭവങ്ങൾ പങ്ക് വച്ചു.