മനാമ: ഒൻപത് ദിവസ്സങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം ഐമാക് ബഹ്‌റൈൻ മിഡിയസിറ്റിയുടെ സ്റ്റുഡിയോയിൽ വച്ച് മുൻ ഐ.സി.ആർ.എഫ് ചെയർമാൻ ഭഗവൻ അസർപോട്ട ഭദ്രദിപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു.സോപാനം വാദ്യകാലസംഗം സ്ഥാപകനും, ഗുരുവുമായ സന്തോഷ് കൈലാസ് വിശിഷ്ടഥിതിയായിരുന്നു. ഐമാക് ബഹ്‌റൈൻ മീഡിയസിറ്റി ചെയർമാനും മാനേജിങ് ഡയറക്ടർമായ ഫ്രാൻസിസ് കൈതാരത്, അഷ്‌ലി കുര്യൻ, വിനയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് ഈ വർഷം ഓൺലൈൻ ചാനലായ ഗ്ലോബൽ ലൈവ് ഫേസ്‌ബുക്, യൂട്യൂബ് എന്നവയിലൂടെ ഐമാക് ബഹ്‌റൈൻ മീഡിയസിറ്റിയുടെ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യദിവസം സോപാനം വാദ്യകലാസംഗം ഗുരു സന്തോഷ് കൈലാസ് നയിച്ച സോപാനം സംഗീതാർച്ചനയോടെ നവരാത്രിആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. തുടർന്ന് നൃത്തധ്യാപിക
കലാമണ്ഡലം ഗിരിജ ചിട്ടപ്പെടുത്തിയ നാട്യാഞ്ജലിയും അരങ്ങേറി. വരും ദിവസങ്ങളിൽ ബഹ്‌റിനിലെ പ്രശസ്തരായ നൃത്ത സംഗീത അധ്യാപകരുടെ
നവരാത്രിയുമായി ബന്ധപ്പെട്ട വിവിധ സാംസ്കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും ഉണ്ടായിരിക്കുന്നതാണ്ന്ന് ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത് ചടങ്ങിൽ അറിയിച്ചു.

നവരാത്രിയുടെ തന്നെ ഭാഗമായുള്ള ഡാൻഡിയ ഡാൻസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒരു ടീമിൽ കുറഞ്ഞത് 2 പേരും, കുടിയത് 4 പെരുമടങ്ങുന്ന ടിം അംഗങ്ങൾക്ക് പേരുകൾ രജിസ്റ്റർ നൽകാവുന്നതാണ്.
വിദഗ്ധരായ വിധികർത്താക്കളുടെ സാന്നിധ്യത്തിലായിരിക്കും ഡാൻസ് നടക്കുന്നതും ഫലപ്രക്യാപനം നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകുന്നതാണ്. കൊറോണ യുടെ എല്ലാ പ്രോട്ടോക്കോളും അനുസരിച്ചും, നിയന്ത്രണത്തിലുമാണ് പരിപാടികളുടെ നടത്തിപ്പ്. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകീട്ട് 7 മുതൽ ഗ്ലോബൽ ലൈവ് ചാനലിലൂടെ വിവിധ നൃത്ത സംഗീത പരിപാടികൾ അരങ്ങേറും. കലാകാരന്മാർക്കും, കുട്ടികൾക്കും വേദികളില്ലാത്ത ഈ അവസ്ഥയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എന്റാർട്രൈൻ എക്സ്പ്രസ്സ് എന്നപേരിൽ ഏഴ് ദിവസവും വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 39370929, 35523151, 39168899.