മാനമാ: ബഹ്‌റൈൻ നിർണയിക്കാത്ത യാത്രാ നിരക്കിനാൽ മടക്കയാത്ര ദുസ്സഹമായി തുടരുന്ന ഇന്ത്യൻ പ്രവാസികളുടെ യാത്ര ദുരിതം പരിഹരിക്കാൻ ഗവണ്മെന്റ് തലത്തിൽ സത്വര ഇടപെടൽ നടത്തുന്നതിനായി അസോസിയേഷൻ ഓഫ് ബഹ്‌റൈൻ ട്രാവൽ ആൻഡ് ടൂർ ഏജന്റ് (ABTTA) ചെയർമാൻ ജിഹാദ് അമീനുമായി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (BKSF) പ്രവർത്തകർ കൂടികാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, ലത്തീഫ് മരക്കാട്ട്, അൻവർ കണ്ണൂർ എന്നിവരാണ് അദ്ദേഹത്തെ സന്ദർശിച്ചത്.