മനാമ: ബഹ്റൈൻ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓർമകളിലെ സിഎച്ച് അനുസ്മരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. മുന്‍ തൊഴില്‍ വകുപ്പ് മന്ത്രിയും, ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. തന്‍റെ പിതാവും ആര്‍എസ്പിയുടെ സമുന്നതനായ നേതാവും ആയിരുന്ന ബേബി ജോണും സിഎച്ച് മുഹമ്മദ് കോയ സാഹിബും തമ്മില്‍ ഉണ്ടായിരുന്ന ആത്മ ബന്ധത്തെ ഒാര്‍ത്തെടുത്ത അദ്ധേഹം സിഎച്ചിന്‍റെ നലപാടുകളും തീരുമാനങ്ങളും എല്ലാ കാലത്തും അംഗീകരിക്കപ്പെടുന്നത് ആണെന്നും, മുസ്ലിം സമൂഹത്തിന്‍റെ മാത്രമല്ല കേരളീയ പൊതു സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ച എല്ലാവരാലും അംഗീകരിക്കപ്പെട്ട മഹാനായ നേതാവാണെന്നും പറഞ്ഞു. പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ബഹ്റൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബഹ്റൈൻ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ അദ്ധ്യക്ഷനായിരുന്നു. കെഎംസിസി മുന്‍ സംസ്ഥാന പ്രസിഡന്‍റ് എസ് വി ജലീല്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഫെെസല്‍ കണ്ടീത്താഴ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കോഴിക്കോട് ജില്ലാ ഓർഗനസിംഗ് സെക്രട്ടറി പിവി മന്‍സൂര്‍ വീഡിയോ കോണ്‍ഫറന്‍സിങിന് ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കി. കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് നേതാക്കാള്‍ പരിപാടിക്ക് ആശംസ സന്ദേശം അറിയിച്ചു. കൊടുവള്ളി മണ്ഡലം ഭാരവാഹികളായ കാദര്‍ അണ്ടോണ, മുനീര്‍ എരിഞ്ഞിക്കോത്ത്, ഗെഫൂർ കൊടുവള്ളി, ഹനീഫ ഒാമശ്ശേരി, ഫസല്‍ പാലക്കുറ്റി, മുഹമ്മദലി വാവാട്, അന്‍വര്‍ സാലിഹ് വാവാട്, ഷരീഫ് അണ്ടോണ, തമീം തച്ചംപായില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍ സ്വാഗതവും, ട്രഷറര്‍ മന്‍സൂര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.