മനാമ: മൈത്രി സോഷ്യല്‍ അസ്സോസിയേഷന്‍ സെക്രട്ടറി അബ്ദുള്‍ ബാരിയുടെയും രക്ഷാധികാരികളില്‍ ഒരാളായ അബ്ദുള്‍ വഹാബിന്‍റെയും മാതാവ് തൊടിയൂര്‍ പൂത്തന്‍പുരയില്‍ ജമീല ബീവി (73) നാട്ടില്‍ മരണപ്പെട്ടു. മുസ്ലിം ലീഗ് മുന്‍ സ്റ്റേറ്റ് കൌണ്‍സില്‍ അംഗവും കരുനാഗപ്പള്ളി മുസ്ലീം ലീഗ് മണ്ഡലം മുന്‍ പ്രസിഡന്‍റ്മായിരുന്ന പരേതനായ ഷാഹുല്‍ ഹമീദ് ആണ് ഭര്‍ത്താവ്. ഖബറടക്കം ഇന്ന് കരുനാഗപ്പള്ളി തൊടിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അബ്ദുള്‍ വാഹിദ്, സക്കീനത്ത്,അബ്ദുള്‍ ജലീല്‍, അബ്ദുള്‍ വഹാബ്, അബ്ദുള്‍ ബാരി, തസ്നി എന്നിവര്‍ മക്കളും അബ്ദുള്‍ സത്താര്‍, അബ്ബാസ്, ഫൗസിയ, ജുബൈരിയ, ഷീബ, ആഷിദ എന്നിവര്‍ മരുമക്കളുമാണ്. സാഹിദ്, സബീർ, അബ്ദുള്ള, സുല്ത്താന, അസ്ന, ഷഹാന, അബ്ദുൽ ബാസിത്, ഇർഫാൻ മുഹമ്മദ്, ഐഫൂന, സന ഫാത്തിമ എന്നിവര്‍ ചെറുമക്കളാണ്. പരേതയുടെ നിര്യാണന്തില്‍ മൈത്രി സോഷ്യല്‍ അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.