മനാമ: സിവിൽ സർവീസ് കരിയർ തല്പരരായ വിദ്യാർത്ഥികൾക്ക് വേണ്ടി സിജി ബഹ്‌റൈൻ സൗജന്യപരിശീലന വെബ്ബിനാർ ക്ലാസ് സംഘടിപ്പിക്കുന്നു. ജാർഖണ്ഡ് സർക്കാരിലെ കൃഷി-മൃഗ പരിപാലന വകുപ്പ് സെക്രട്ടറി ഡോ: അബൂബക്കർ സിദ്ധീഖ് ഐ.എ.എസ് ക്ലാസ്സെടുക്കും. 21 നവംബർ 6 മുതൽ 8 .30 വരെ നടക്കുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ളതാണ് പരിപാടി. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 39835230 (മൻസൂർ പി.വി-ചീഫ് കോ-ഓർഡിനേറ്റർ, സിജി ബഹ്‌റൈൻ), ഷിബു പത്തനംതിട്ട (സിഫി ബഹ്‌റൈൻ പ്രസിഡന്റ്) എന്നിവരുമായി ബന്ധപ്പെടണം.