മനാമ: ബഹ്‌റൈൻ എന്ന ഈ കൊച്ചു പവിഴ ദ്വീപിനെ
വികസനത്തിന്റെ പാതയിലേക്ക് വളർത്തിക്കൊണ്ടു വരികയും, ലോകത്തിന്റെ മുൻപന്തിയിലേകെത്തിക്കാൻ കഠിനമായി പരിശ്രമിച്ച ധീര ഭരണാധികാരിയുമായിരുന്നു ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ ബിസിനസ്സ് മാനും, കെ.എച്.കെ ഹീറോസ് വൈസ് പ്രസിഡന്റുമായ മുഹമ്മദ് മൻസൂർ അറിയിച്ചു.

രാജ്യത്തിന് നിരവധി ആദരവും അംഗീ കാരവും നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ ധീരമായ ഭരണത്തിലൂടെ കഴിഞ്ഞു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച ലോകനേതാവാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ.

അദ്ദേഹത്തിനൊടൊപ്പമുള്ള നിരവധി മുഹൂർത്തങ്ങൾ മറക്കാനാവാത്തതാണെന്നും ഐ.ഓ.സി ബഹ്‌റൈൻ പ്രസിഡന്റ് കൂടിയായ ശ്രീ മുഹമ്മദ് മൻസൂർ അനുശോചനത്തിൽ അറിയിച്ചു.

മതസൗഹാർദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരേ വലുതാണ്. നേഹ നിർഭരമായ പ്രവർത്തനങ്ങൾ രാജ്യത്ത് വസി ക്കുന്ന ഓരോ പൗരൻറയും ഹൃദയത്തിൽ അദ്ദേഹത്തിന് ഇടം നേടിക്കൊടുക്കുകയായിരുന്നു. സ്വദേശികളെയും വിദേശികളെയും ഒരു പോലെ സ്നേഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന് അദ്ദേഹത്തോടുള്ള അതിരില്ലാത്ത സ്നേഹം ഇതിന്റെ തെളിവാണെന്നും മുഹമ്മദ് മൻസൂർ അറിയിച്ചു.